Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിന്‍െറ...

വീടിന്‍െറ രണ്ടാംനിലയില്‍ കുടുങ്ങിയ കുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
പൂവാര്‍: കളിക്കുന്നതിനിടെ വീടിന്‍െറ രണ്ടാംനിലയില്‍ കുടുങ്ങിയ എട്ടുവയസ്സുകാരനെ ഫയര്‍ഫോഴ്സ് നിലത്തിറക്കി. ചൊവ്വാഴ്ച വൈകീട്ട് പൂവാര്‍ എരിക്കലുവിളയിലാണ് സംഭവം. എരിക്കലുവിള പുരയിടത്തില്‍ ബന്‍സി സുനിലിന്‍െറ മകന്‍ ജോവന്‍ സുനിലാണ് അയല്‍വാസിയുടെ വീടിന് മുകളില്‍പെട്ടത്. രണ്ടാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ പുറത്തേക്കുള്ള വാതിലില്‍ പൂട്ട് വീണു. കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. മുകളിലത്തൊന്‍ കഴിയാതെ വീട്ടുകാരും പരിസരവാസികളും നിസ്സഹായരായി. ഇതിനിടെ പൂവാര്‍ സ്റ്റേഷന്‍ ഓഫിസര്‍ സത്യവത്സലന്‍െറ നേത്യത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘം എത്തി. ആദ്യം പേടിച്ചുനിന്ന കുട്ടിയെ ആശ്വസിപ്പിച്ചു. ഏണിയും വലയും കയറുമായി ഒരുസംഘം ടെറസിന് മുകളില്‍ കയറി കുട്ടിയെ വലയിലാക്കി. കയറിലൂടെ നിലത്തിറക്കി. അതോടെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിന്ന വീട്ടുകാര്‍ക്കും ആശ്വാസമായി. പൂവാര്‍ ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരായ സുമേഷ്, ബാബു, രാജശേഖരന്‍, അനില്‍കുമാര്‍, ജിനു, സിബി എന്നിവരാണ് കുട്ടിയെ നിലത്തിറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story