Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2016 2:07 PM GMT Updated On
date_range 30 Aug 2016 2:07 PM GMTതമ്പി കാക്കനാടന് അവാര്‍ഡ് സമ്മാനിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: തമ്പി കാക്കനാടന് ഫൗണ്ടേഷന്‍െറ രണ്ടാമത് തമ്പി കാക്കനാടന് അവാര്‍ഡ് കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ്കുമാറിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മാനിച്ചു. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം പ്രസ്ക്ളബില്‍ നടന്ന തമ്പി കാക്കനാടന് അനുസ്മരണത്തില്‍ ഫൗണ്ടേഷന് ചെയര്മാന് സി.വി. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജയ് തുണ്ടത്തില്‍ സ്വാഗതവും കഥാകൃത്ത് ജോണ്‍ സാമുവല്‍ അനുസ്മരണ പ്രഭാഷണവും നടത്തി. തമ്പി കാക്കനാടന്‍െറ ഭാര്യ വത്സമ്മ തമ്പി കാക്കനാടന്, മകള്‍ സൂര്യ, കാക്കനാടന്‍െറ മകള്‍ രാധ, സംവിധായകന് മേലില രാജശേഖരന് എന്നിവര്‍ സംസാരിച്ചു. വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story