Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമ്പൂര്‍ണ ഒ.ഡി.എഫ്...

സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ല: ശൗചാലയ നിര്‍മാണത്തിന് സഹായവാഗ്ദാനങ്ങള്‍

text_fields
bookmark_border
തിരുവനന്തപുരം: സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി തിരുവനന്തപുരത്തെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് സഹകരണവും പങ്കാളിത്തവും ഉറപ്പുനല്‍കി വിവിധ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ധനസഹായം കൊണ്ടുമാത്രം ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നിര്‍ധനരെ സഹായിക്കാനും നിര്‍മാണ പ്രവൃത്തി ബുദ്ധിമുട്ടേറിയ തീരദേശ-മലയോര മേഖലകളില്‍ കൂടുതല്‍ സഹായം നല്‍കാനും വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് നല്‍കാമെന്ന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ജില്ലാകലക്ടര്‍ എസ്. വെങ്കിടേസപതിക്ക് വാഗ്ദാനം നല്‍കി. സ്വകാര്യ/പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ച് ജില്ലയെ ഒക്ടോബര്‍ രണ്ടിനകം സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടന്നുവരുകയാണെന്ന് കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ-ബ്ളോക്പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പദ്ധതി വിജയിപ്പിക്കുന്നതിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ജില്ലയില്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് പ്രയാസമുള്ള സ്ഥലങ്ങളിലും സര്‍ക്കാര്‍ സഹായം കൊണ്ടുമാത്രം ശൗചാലയ നിര്‍മാണം നടക്കില്ളെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിലാണ് കലക്ടര്‍ മുന്‍കൈയെടുത്ത് വിവിധ സ്ഥാപനപ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തത്. പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് കര്‍മപരിപാടിക്കും യോഗം രൂപം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story