Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2016 6:52 PM IST Updated On
date_range 11 Aug 2016 6:52 PM ISTപരിസരവാസികള്‍ മന്തുരോഗ ഭീതിയില്‍
text_fieldsbookmark_border
വര്‍ക്കല: ടി.എസ് കനാല്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ മന്തുരോഗ ഭീതിയില്‍. നഗരസഭയിലെ ചെറുകുന്നം കല്ലംകോണം വാര്‍ഡുകളിലെ കനാല്‍ പുറമ്പോക്ക് നിവാസികളാണ് കടുത്ത രോഗഭീതിയിലായത്. പ്രദേശവാസികളില്‍ നടത്തിയ രക്ത പരിശോധനയില്‍ ബഹുഭൂരിപക്ഷം പേരിലും രോഗാണുസാന്നിധ്യം കണ്ടത്തെിയിട്ടുണ്ട്. രക്ത പരിശോധനാ ഫലം പുറത്തു വന്നതോടെ പ്രദേശവാസികള്‍ അങ്കലാപ്പിലാണ്. ടി.എസ് കനാല്‍ കടന്നുപോകുന്ന രാമന്തളി, തൊട്ടിപ്പാലം, താഴേവെട്ടൂര്‍, റാത്തിക്കല്‍, അരിവാളം, ഒന്നാംപാലം എന്നിവിടങ്ങളിലുള്ളവരും ആശങ്കയിലാണ്. നടയറ മുതല്‍ തൊടുവേ വരെയും കനാല്‍ ശുചീകരിക്കുകയോ നവീകരിക്കുകയോ ചെയ്തിട്ട് പതിറ്റാണ്ടുകളായി. നീരൊഴുക്ക് നിലച്ച് മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞളിഞ്ഞ് കൊതുകും കീടങ്ങളും നാടാകെ വ്യാപിക്കുകയാണ്. മന്ത് രോഗാണുക്കള്‍ ആളുകളിലത്തെിയത് കനാല്‍ പരിസരത്തെ കൊതുകില്‍നിന്നുമാണെന്നാണ് ആരോഗ്യ മേഖലകളിലുള്ളവരുടെ പ്രാഥമിക വിലയിരുത്തല്‍. മന്തുരോഗ പ്രതിരോധ ഗുളിക വിതരണവും മറ്റു പ്രവര്‍ത്തനങ്ങളുമൊക്കെ കുറ്റമറ്റനിലയിലാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ധാരാളം പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഓരോ ദിവസവും കൂടുതല്‍ ആളുകളില്‍ മന്ത് രോഗാണുക്കളുടെ സാന്നിധ്യവുമുണ്ടെന്ന് പരിശോധനാ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കല്ലുംകോണം, ചെറുകുന്നം പ്രദേശങ്ങളിലെ കനാല്‍ പരിസരത്തുനിന്ന് മാത്രം 135 പേരെയാണ് ആദ്യഘട്ട പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇതില്‍ 30 ആളുകളില്‍ മന്ത് രോഗാണുക്കള്‍ കൂടുതലായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. വര്‍ക്കല നഗരസഭാ പ്രദേശത്ത് മാത്രം ആയിരക്കണക്കിന് ആളുകളാണ് ശുചിത്വമില്ലാത്ത ചുറ്റുപാടുകളില്‍ പതിറ്റാണ്ടുകളായി താമസിക്കുന്നത്. ചെറിയതുരപ്പുമുതല്‍ അരിവാളം വരെയും നൂറുകണക്കിന് കുടുംബങ്ങള്‍ കുടിലുകള്‍ കെട്ടി താമസിക്കുന്നുണ്ട്. കനാലില്‍നിന്ന് വമിക്കുന്ന രൂക്ഷമായ ദുര്‍ഗന്ധം ഏറെക്കാലമായി പ്രദേശവാസികളില്‍ പകര്‍ച്ചവ്യാധികളും അലര്‍ജി രോഗങ്ങളും പടര്‍ത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story