Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടില്‍ മോഷണം; 16...

വീട്ടില്‍ മോഷണം; 16 പവന്‍ കവര്‍ന്നു

text_fields
bookmark_border
കാട്ടാക്കട: വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കത്തിന് മോഷണം; 16 പവന്‍ കവര്‍ന്നു. കള്ളിക്കാട് ദേവന്‍കോട് വൃന്ദാവനത്തില്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സുജിത്തിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. ജോലി സംബന്ധമായി സുജിത്ത് ജില്ലവിട്ട് പോയതിനാല്‍ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച സുജിത്തും കുടുംബവും വീട്ടിലത്തെിയപ്പോഴാണ് മുന്‍വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും പൊലീസ് സംഘവും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story