Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്തംഗസംഘം ബി.ജെ.പി ...

പത്തംഗസംഘം ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീടാക്രമിച്ചു

text_fields
bookmark_border
നേമം: സുഹൃത്തിന്‍െറ ബൈക്കിനുപിന്നില്‍ സഞ്ചരിക്കവേ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീട് പത്തംഗസംഘം ആക്രമിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് അരുവാക്കോട് ലളിതഭവനില്‍ സന്തോഷിന്‍െറ വീടാണ് കഴിഞ്ഞദിവസം രാത്രി പത്തംഗസംഘം ആക്രമിച്ചത്. ഈസമയം സന്തോഷ് വീട്ടിലത്തെിയിരുന്നില്ല. ഭാര്യ ദീപയും കുട്ടികളും അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായത്തെിയ സംഘം വീട്ടിലെ ജനാലകളും സ്കൂട്ടര്‍, വാഷിങ് മെഷീന്‍ എന്നിവയും അടിച്ചുതകര്‍ത്തു. കഴിഞ്ഞ നവംബറില്‍ ഒരുസംഘം സന്തോഷിന്‍െറ വീട് ആക്രമിക്കുകയും തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അന്ന് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവരാണ് ഇപ്പോഴത്തെ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് നേമം പൊലീസ് പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story