Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2016 5:46 PM IST Updated On
date_range 9 April 2016 5:46 PM ISTഒരാഴ്ചക്കിടെ മരിച്ചത് രണ്ട് യുവാക്കള്‍
text_fieldsbookmark_border
പാലോട്: കൂട്ടുകാരുടെ ക്രൂരതയില്‍ ഒരാഴ്ചക്കിടെ ജീവന്‍ നഷ്ടമായത് രണ്ടുയുവാക്കള്‍ക്ക്. പാലോട്, വിതുര പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലായാണ് സ്വാഭാവികമെന്ന് തോന്നിച്ച മരണങ്ങള്‍ പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. പാലോട്ടെ കൊലപാതകത്തില്‍ പ്രതികളെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ വിതുരയിലെ പ്രതികളെ തേടി പൊലീസ് നെട്ടോട്ടത്തിലാണ്. മാര്‍ച്ച് 30ന് പുലര്‍ച്ചെയാണ് വിതുര ആനപ്പാറ വാളേങ്കി ഷീജഭവനില്‍ സെന്തില്‍കുമാര്‍ (35) തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്. കൂട്ടുകാരായ ആനപ്പാറ സ്വദേശി രതീഷ്, മരുതാമല സ്വദേശി ബിജു എന്നിവര്‍ക്കൊപ്പം വാളേങ്കി തോടിന്‍െറ കരയില്‍ മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ കശപിശയില്‍ തോട്ടിലേക്ക് വീണ് പരിക്കേറ്റെന്ന നിലയിലായിരുന്ന ആദ്യവാര്‍ത്തകള്‍. എന്നാല്‍, നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ് അഞ്ച് ദിവസം ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ച സെന്തില്‍കുമാര്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് കൂട്ടുകാരുടെ ക്രൂരത വെളിപ്പെട്ടത്. പൂര്‍വവൈരാഗ്യത്തിന്‍െറ പേരില്‍ രതീഷും ബിജുവും ചേര്‍ന്ന് സെന്തിലിനെ തോട്ടിലേക്ക് ചവിട്ടിത്തള്ളുകയായിരുന്നത്രെ. സംഭവശേഷം ഒളിവില്‍പോയ പ്രതികള്‍ക്കായി പൊലീസ് വ്യാപകതിരച്ചില്‍ തുടരുകയാണ്. സാധാരണ മുങ്ങിമരണമായി ഒടുങ്ങുമായിരുന്ന പനവൂര്‍ കരിക്കുഴിനെല്ലിക്കുന്ന് തടത്തരികത്ത് വീട്ടില്‍ നുജൂമിന്‍േറത് (28) കൊലപാതകമാണെന്ന് തെളിയാനിടയാക്കിയത് നാട്ടുകാര്‍ക്കിടയില്‍ രൂപപ്പെട്ട സംശയവും സാക്ഷിമൊഴികളുമാണ്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പാലോട് സ്റ്റേഷന്‍ പരിധിയിലെ വാമനപുരം നദിയുടെ ചെല്ലഞ്ചി പാലമൂട് കടവില്‍ നുജൂം മുങ്ങിമരിച്ചത്. നുജൂമിന്‍െറ നിലവിളികേട്ട് എതിര്‍വശത്തെ കടവിലുണ്ടായിരുന്ന നാട്ടുകാരിയായ സ്ത്രീയാണ് സമീപവാസികളെ വിളിച്ചുകൂട്ടിയത്. ഇവരത്തെുമ്പോള്‍ നുജൂമിനൊപ്പമത്തെിയ സുഹൃത്തുക്കളായ സുനിലും സുനില്‍കുമാറും നോക്കിനില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനത്തെിയവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു ഇവരുടേത്. ഇതോടെയാണ് സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. മുന്‍വൈരാഗ്യത്തിന്‍െറ പേരില്‍ നുജൂമിനെ സുഹൃത്തുക്കള്‍ കയത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇരുപ്രതികളെയും കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്തു. രണ്ട് കൊലപാതകങ്ങളിലും പ്രേരകശക്തിയായത് മദ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story