Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാര്‍ഡാം...

നെയ്യാര്‍ഡാം ഫയര്‍സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാട്ടാക്കട: നെയ്യാര്‍ഡാം ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. കള്ളിക്കാട് മൈലക്കരയിലാണ് പുതിയ ഫയര്‍ സ്റ്റേഷന്‍. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എ.ടി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കള്ളിക്കാട്, അമ്പൂരി, ഒറ്റശേഖരമംഗലം, വെള്ളറട പഞ്ചായത്തുകളാണ് പുതിയ സ്റ്റേഷന്‍െറ പരിധി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിത റസല്‍, ഡി.ജി.പി അനില്‍കാന്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബി. വിനോദ്കുമാര്‍, ലൂസി മാണിക്കുട്ടി, ഉഷ കുമാരി, ബ്ളോക് പഞ്ചായത്ത് പ്രതിനിധി കള്ളിക്കാട് ഭുവനേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് പണി പൂര്‍ത്തിയാക്കിയ തേവന്‍കോട് ഏറെക്കോണത്തെ സാംസ്കാരികനിലയവും പെരുംകുളങ്ങരയില്‍ നെയ്യാര്‍ കനാലിന് കുറുകെ പണിയുന്ന പാലത്തിന്‍െറ ശിലയിടലും മന്ത്രി നിര്‍വഹിച്ചു.
Show Full Article
TAGS:
Next Story