Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.എഫ്.ഡി.സി...

കെ.എസ്.എഫ്.ഡി.സി പൂട്ടേണ്ടിവന്നാലും പുതുമുഖ സംവിധായകര്‍ക്ക് തിയറ്റര്‍ നല്‍കും –ഉണ്ണിത്താന്‍

text_fields
bookmark_border
തിരുവനന്തപുരം: നഷ്ടംവന്ന് കെ.എസ്.എഫ്.ഡി.സി പൂട്ടേണ്ടിവന്നാലും പുതുമുഖ സംവിധായകര്‍ക്ക് തിയറ്റര്‍ നല്‍കുമെന്ന് ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒരാള്‍പ്പൊക്കം’ സിനിമയുടെ പ്രിവ്യൂവും ബിഗ് ഡ്രീംസ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാതാക്കളില്‍നിന്ന് സിനിമാവ്യവസായം താരാധിപത്യത്തിലേക്ക് മാറിയെന്നും പുതുസംവിധായകര്‍ ഉള്‍പ്പെടെ ഇതിന്‍െറ ഇരകളാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. ചലച്ചിത്രമേഖലയിലെ പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്യമത്തോടെ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിര്‍മാതാവ് സുരേഷ്കുമാര്‍, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, വേണു, വിജി തമ്പി, അഭിനേതാക്കളായ പ്രകാശ് ബാരെ, ശങ്കര്‍ രാമകൃഷ്ണന്‍, സുധീര്‍ കരമന തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story