Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ ആത്മഹത്യ: ...

യുവതിയുടെ ആത്മഹത്യ: നവവരന്‍ അറസ്റ്റില്‍

text_fields
bookmark_border
വെഞ്ഞാറമൂട്: കാമുകന്‍െറ വിവാഹത്തിന് നാലുദിവസംമുമ്പ് സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പില്‍ ആത്മഹത്യാസന്ദേശം അയച്ചശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ നവവരന്‍ അറസ്റ്റില്‍. വട്ടപ്പാറ പൂങ്കുന്ന് സ്വദേശി വിനോദ്കുമാറാണ്(33) അറസ്റ്റിലായത്. ചിറ്റാഴ സ്വദേശിനിയായ 28 കാരിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. യുവതിയുമായി പിണങ്ങി ഗള്‍ഫില്‍പോയശേഷം ഈ മാസം ആദ്യം നാട്ടിലത്തെിയിരുന്നു. 16ന് മറ്റൊരു പെണ്‍കുട്ടിയുമായി വിനോദ്കുമാറിന്‍െറ വിവാഹം നടക്കുമെന്നറിഞ്ഞ യുവതി 12ന് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ആത്മഹത്യാ സന്ദേശം അയക്കുകയും ഡയറിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതുകയും ചെയ്തശേഷമാണ് ജീവനൊടുക്കിയത്. നിശ്ചയിച്ച ദിവസം യുവാവിന്‍െറ വിവാഹം നടന്നെങ്കിലും മരിച്ച യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നാലാഞ്ചിറയിലെ വാടകവീട്ടില്‍നിന്നും ശനിയാഴ്ച പുലര്‍ച്ചെ വട്ടപ്പാറ എസ്.ഐ ഇന്ദ്രരാജിന്‍െറ നേതൃത്വത്തില്‍ പൊലീസ് വിനോദ്കുമാറിനെ പിടികൂടി. ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:
Next Story