Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടിക്ക് പൊള്ളലേറ്റ ...

കുട്ടിക്ക് പൊള്ളലേറ്റ സംഭവം; പിതാവ് അറസ്റ്റില്‍

text_fields
bookmark_border
പാലോട്: മകന് പൊള്ളലേറ്റ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പിതാവിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിനുള്ളില്‍ വസ്ത്രങ്ങള്‍ തീയിട്ട് മകനൊപ്പം ആത്മഹത്യക്ക് ശ്രമിച്ച ചോനന്‍വിള സ്വദേശി വിജയകുമാറിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തെങ്കിലും വിജയകുമാറിന് പൊള്ളലേറ്റതിനാല്‍ പൊലീസ് പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വിജയകുമാര്‍ ഫോണില്‍ വിളിച്ച് ഭാര്യയോട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആത്മഹത്യാ ശ്രമത്തിനിടയില്‍ അഞ്ചു വയസ്സുകാരന്‍ മകന്‍ അഭീഷ്ലാലിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍തന്നെയാണ് പാലോട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ വസ്ത്രങ്ങളില്‍നിന്ന് തീ പടര്‍ന്ന് തുറന്നിട്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടും തകര്‍ന്നിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:
Next Story