Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോസ്റ്റലില്‍ സാമൂഹിക...

ഹോസ്റ്റലില്‍ സാമൂഹിക വിരുദ്ധശല്യം; വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു

text_fields
bookmark_border
നേമം: ഹോസ്റ്റലിലെ സാമൂഹിക വിരുദ്ധശല്യത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ റോഡുപരോധിച്ചു. നേമം ശ്രീ വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് ഉപരോധം സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയില്‍ ഒളിഞ്ഞുനോട്ടവും ശല്യവുമുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുന്നു. പൊലീസ് പട്രോളിങ് ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ആരോപിച്ചാണ് രാവിലെ കോളജിനു മുന്നിലും വൈകീട്ട് അഞ്ചോടെ ദേശീയപാതയിലും ഉപരോധം നടത്തിയത്. വി.ശിവന്‍കുട്ടി എം.എല്‍.എ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നേമം പൊലീസ് സ്ഥലത്തത്തെി പട്രോളിങ് ശക്തമാക്കാമെന്നും കുറ്റക്കാരെ കണ്ടത്തെി നടപടി എടുക്കാമെന്നും സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
Show Full Article
TAGS:
Next Story