Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലെവല്‍ക്രോസിലെ കാവല്‍ ...

ലെവല്‍ക്രോസിലെ കാവല്‍ ജാഗ്രതക്ക് കുട്ടികളുടെ ഉപഹാരം

text_fields
bookmark_border
ബാലരാമപുരം: ആലുവിള ലെവല്‍ക്രോസിലെ കാവല്‍ ജാഗ്രതക്ക് നസ്രത്ത് ഹോം സ്കൂളിലെ വിദ്യാര്‍കളുടെ ഉപഹാരം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സംഭവിക്കാമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കിയ ഗേറ്റ് കീപ്പര്‍ ലതക്ക് വിദ്യാര്‍ഥികളത്തെി ഉപഹാരം നല്‍കി. വെള്ളിയാഴ്ച ഉച്ചക്കാണ് വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ലെവല്‍ ക്രോസിലത്തെി പൂച്ചെണ്ടും ഉപഹാരവും നല്‍കിയത്. തനിക്ക് ജോലിക്കിടെ ആദ്യമായി കിട്ടിയ ഉപഹാരം ഏറെ സന്തോഷത്തോടെയാണ് ലത സ്വീകരിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ കിങ്സിലി ജോണ്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ സലാം, എക്സിക്യൂട്ടിവ് അംഗങ്ങളായ ബിജുലാല്‍, അനൂപ്കുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story