Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറ്റില്‍വീണ യുവാവിനെ ...

കിണറ്റില്‍വീണ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
നിലമ്പൂര്‍: അര്‍ധരാത്രി കിണറ്റില്‍ വീണ യുവാവിനെ നിലമ്പൂര്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മയ്യംന്താനിയിലെ തച്ചങ്ങോടന്‍ സെഫീറിനെയാണ് (27) ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവാവ് അബദ്ധത്തില്‍ വീണത്. കിണറില്‍ ആറ് അടിയോളം വെള്ളമുണ്ടായിരുന്നു. സ്ഥലത്തത്തെിയ ഫയര്‍ഫോഴ്സ് കയര്‍ ഉപയോഗിച്ചാണ് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ ചെറിയ പരിക്കുകള്‍ പറ്റിയ യുവാവിനെ ഫയര്‍ഫോഴ്സ് വാഹനത്തില്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിച്ചു. ലിഡീങ് ഫയര്‍മാന്‍ യൂസഫ്, ഫയര്‍മാന്‍മാരായ സി. ജംഷാദ്, എന്‍ട്രി ജോര്‍ജ്, പ്രദീപ് കുമാര്‍, ഡ്രൈവര്‍മാരായ ഫസലുല്ല, പ്രസാദ്, ഹോം ഗാര്‍ഡുമാരായ ജോസഫ്, അബ്ദുല്‍സലാം എന്നിവരുടെ സംഘമാണ് യുവാവിനെ രക്ഷിച്ചത്.
Show Full Article
TAGS:
Next Story