Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസുകാരന്‍...

പൊലീസുകാരന്‍ അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പിച്ചു

text_fields
bookmark_border
കൊട്ടാരക്കര: പൊലീസുകാരന്‍ അയല്‍വാസിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു. കരിക്കം ഞാറവിള വീട്ടില്‍ റിജോ എന്‍. ജോര്‍ജിനാണ് (32) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ഷാജി അലക്സാണ്ടറെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ സദാനന്ദപുരം മോട്ടല്‍ ജങ്ഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന റിജോയെ പേനാകത്തി ഉപയോഗിച്ച് ഷാജി അലക്സാണ്ടര്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലക്കും ശരീരത്തിന്‍െറ പുറംഭാഗത്തും പരിക്കുണ്ട്. ഷാജി അലക്സാണ്ടറെ നാട്ടുകാരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് കൊട്ടാരക്കര പൊലീസിലേല്‍പിക്കുകയായിരുന്നു. അയല്‍വാസികളായ റിജോയുടെ കുടുംബവും ഷാജിയുടെ കുടുംബവും തമ്മില്‍ വഴി സംബന്ധിച്ച തര്‍ക്കം വര്‍ഷങ്ങളായി നിലനിന്നിരുന്നു. ഇരുകൂട്ടരും നല്‍കിയ കേസ് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഷാജി അലക്സാണ്ടറെ ബിജോയിയും അനിയനും പിതാവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:
Next Story