Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈമാസ്റ്റ് ലൈറ്റിന്‍െറ ...

ഹൈമാസ്റ്റ് ലൈറ്റിന്‍െറ ബാറ്ററി കവര്‍ന്നു

text_fields
bookmark_border
ചിറയിന്‍കീഴ്: ഹൈമാസ്റ്റ് ലൈറ്റിന്‍െറ ബാറ്ററി കവര്‍ന്നു. അഞ്ചുതെങ്ങ് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലുള്ള നാല് പ്രധാന സ്ഥലങ്ങളില്‍ ഹൈമാസ്റ്റ്ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇതില്‍ നെടുങ്ങണ്ട പുതിയ പാലത്തില്‍ സ്ഥാപിച്ച ലൈറ്റിന്‍െറ ബാറ്ററിയാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. പഞ്ചായത്ത് അധികൃതര്‍ അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കി. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് സി. പയസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story