Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാമം മൈതാനഭൂമി കേസ്:...

മാമം മൈതാനഭൂമി കേസ്: ഇടതുപക്ഷ കൗണ്‍സിലുകള്‍ വീഴ്ച വരുത്തിയെന്ന് ശരത്ചന്ദ്രപ്രസാദ്

text_fields
bookmark_border
ആറ്റിങ്ങല്‍: മാമം മൈതാനഭൂമി സംബന്ധിച്ച കേസില്‍ ആറ്റിങ്ങല്‍ നഗരസഭയുടെ നിലവിലെയും അതിന് മുമ്പും ഉള്ള ഇടതുപക്ഷ കൗണ്‍സിലുകള്‍ ബോധപൂര്‍വം വീഴ്ച വരുത്തിയതായും ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസ് നടത്തിപ്പില്‍ സ്വകാര്യ വ്യക്തിയും ഇടതുപക്ഷ നേതൃത്വവും ഒത്തുകളിക്കുന്നുണ്ട്. മാമത്തെ 4.75 ഏക്കര്‍ ഭൂമി സംബന്ധിച്ച കേസില്‍ ബോധപൂര്‍വമായ വീഴ്ചയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. കേസില്‍ എതിര്‍ കക്ഷിയായ നഗരസഭ കോടതിയില്‍ സ്ഥാപിക്കേണ്ടതും ഹാജരാക്കേണ്ടതുമായ വിഷയങ്ങളില്‍ മൗനം പാലിച്ചു. യഥാര്‍ഥ കക്ഷിയായ ഗവണ്‍മെന്‍റിനെ കക്ഷിയാക്കുന്നതിലും കോടതിയില്‍ സര്‍ക്കാറില്‍നിന്ന് ലഭ്യമാക്കേണ്ട രേഖകള്‍ എത്തിക്കുന്നതിലും കൗണ്‍സില്‍ വീഴ്ച വരുത്തി. വസ്തുവിന്‍െറ ഉടമസ്ഥത ആവശ്യപ്പെട്ട് വാദിയായി ഒരു കേസ് പോലും മുനിസിപ്പാലിറ്റി ഇതുവരെ നല്‍കിയിട്ടില്ല. ആറ്റിങ്ങല്‍ ജനതയുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 10 വര്‍ഷത്തിനിടെ കേസ് നടത്തിപ്പില്‍ തുടര്‍ച്ചയായി വരുത്തിയ വീഴ്ചകള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നു. പൊതുമുതല്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി കൊടുത്തതിനെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളായ ഭരണകര്‍ത്താക്കള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കെ.പി.സി.സി എക്സിക്യൂട്ടിവംഗം അഡ്വ.വി.ജയകുമാര്‍, ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അംബിരാജ്, പി. ഉണ്ണികൃഷ്ണന്‍, ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story