Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2015 3:54 PM IST Updated On
date_range 27 Oct 2015 3:54 PM ISTഭരണ സിരാകേന്ദ്രത്തില്‍ അവധിദിവസം കൈയേറ്റം
text_fieldsbookmark_border
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രത്തിനുളളില്‍ അവധിദിവസം ഭരണാനുകൂല സംഘടനയുടെ നിയന്ത്രണത്തിലുള്ള ഹൗസിങ് സൊസൈറ്റിയുടെ കൈയേറ്റം. തിങ്കളാഴ്ച ജീവനക്കാരത്തെിയതോടെ പ്രതിഷേധത്തിന്‍െറ പൊടിപൂരം. ഒടുവില്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. സെക്രട്ടേറിയറ്റിന്‍െറ അനക്സിലാണ് സംഭവം. ജീവനക്കാര്‍ക്ക് കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ ഇരുചക്രവാഹന പാര്‍ക്കിങ്ങിന് അനുവദിച്ച സ്ഥലമാണ് ഹൗസിങ് സൊസൈറ്റിക്കുവേണ്ടി ഭാഗികമായി കെട്ടിയടച്ചത്. രാവിലെ ഇരുചക്രവാഹനവുമായത്തെിയവര്‍ കണ്ടത് സിമന്‍റ് കട്ടകള്‍ ഉപയോഗിച്ച് ഈ സ്ഥലം ഭാഗമായി അടച്ചിരിക്കുന്നതാണ്. സാധാരണ കാറിലും ഇരുചക്രവാഹനത്തിലും എത്തുന്ന ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കെട്ടിടത്തിന് താഴെ സൗകര്യം കുറവാണ്. അതിനാല്‍ പലതും റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതാകട്ടെ പ്രസ്ക്ളബ് റോഡില്‍ വൈകിട്ട് അഞ്ചുമണിക്ക് ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 2005ല്‍ താഴത്തെ നിലയില്‍ ചെറിയൊരു ഭാഗം മതില്‍ നിര്‍മിച്ച് ഹൗസിങ് സൊസൈറ്റിയുടെ ഓഫിസാക്കിയിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്ന സ്ഥലംകൂടി കഴിഞ്ഞ ഒഴിവുദിവസങ്ങളില്‍ മതില്‍ നിര്‍മിച്ചു. ബഹുനില കെട്ടിടം നിര്‍മിക്കുമ്പോള്‍ താഴത്തെ നില പാര്‍ക്കിങ്ങിനായി മാറ്റിവെച്ചിരുന്നു. ഹൗസിങ് സൊസൈറ്റിയുടെ നിയന്ത്രണം ഭരണാനുകൂല സംഘടനക്കാണ്. അതിനാല്‍ ഇടത് അനുകൂല സംഘടനയിലെ ജീവനക്കാര്‍ രാവിലെ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. അവധിയുടെ മറവില്‍ കെട്ടിനിര്‍മാണച്ചട്ടത്തിന് വിരുദ്ധമായാണ് ഇവിടെ പണിനടത്തിയതെന്ന് എംപ്ളോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.വി. സുധീറും ജനറല്‍ സെക്രട്ടറി എം.എസ്. ബിജുക്കുട്ടനും പറഞ്ഞു. പാര്‍ക്കിങ് മേഖലയിലെ കെട്ടിടനിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story