Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2015 4:21 PM IST Updated On
date_range 13 Oct 2015 4:21 PM ISTഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസില്‍
text_fieldsbookmark_border
വള്ളക്കടവ്: ജില്ലയില്‍ ആറിടങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനം കടലാസിലൊതുങ്ങി. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാറ്റലൈറ്റ് ഫയര്‍ ഒൗട്ട്പോസ്റ്റുകള്‍ (എസ്.എഫ്.ഒ) നിര്‍മിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. ബീമാപള്ളി, മുട്ടത്തറ, വേളി, ആറ്റുകാല്‍, മെഡിക്കല്‍ കോളജ്, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ ഒൗട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞടുത്തത്. തിരക്കേറിയ ഈ മേഖലകളില്‍ അത്യാഹിതഘട്ടങ്ങളില്‍ എളുപ്പത്തില്‍ സേവനമത്തെിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഫയര്‍ എന്‍ജിനും ക്രൂവും അടങ്ങുന്നതാണ് ഒൗട്ട്പോസ്റ്റ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ആദ്യഘട്ടത്തില്‍ ഒൗട്ട്പോസ്റ്റുകളുടെ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ഗതാഗതക്കുരുക്കും ഇടുങ്ങിയ റോഡുകളും നഗരത്തിലെ ഫയര്‍ സര്‍വിസിന്‍െറ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റോഡരികിലായി സ്ഥാപിക്കുന്ന ഒൗട്ട്പോസ്റ്റുകളില്‍ ഫയര്‍ എന്‍ജിന്‍ പാര്‍ക്ക് ചെയ്യാനും ക്രൂവിന് വിശ്രമിക്കാനുമുള്ള സ്ഥലമാണ് ആവശ്യം. ഇതിനായി നഗരസഭയെയും പള്ളിച്ചല്‍ പഞ്ചായത്തിനെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. അഗ്നിബാധ സാധ്യതയേറിയ പ്രദേശമായതിനാല്‍ മെഡിക്കല്‍ കോളജിലും ശബരിമല, പൊങ്കാല സീസണുകളില്‍ ക്രമാതീതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ആറ്റുകാലും എന്‍.എച്ചിലെയും മാതൃകാറോഡിലെയും തിരക്ക് ഒഴിവാക്കി അപകടസ്ഥലത്ത് എത്താന്‍ മുട്ടത്തറയിലും പള്ളിച്ചലിലും തീരമേഖലകളായ ബീമാപള്ളിയിലും വേളിയിലും ഒൗട്ട്പോസ്റ്റ് സ്ഥാപിക്കുക എന്നതായിരുന്നു തീരുമാനം. പെട്ടെന്ന് പൊളിച്ചുമാറ്റാനുള്ള സൗകര്യത്തിലാണ് ഒൗട്ട്പോസ്റ്റ് നിര്‍മിക്കാന്‍ ആലോചിച്ചിരുന്നത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ സ്ഥാപിക്കാനാണ് തീരുമാനം. രണ്ടരക്കോടി രൂപയാണ് ആറ് ഒൗട്ട്പോസ്റ്റുകള്‍ക്കായി വകയിരുത്തിയിരിക്കുന്ന ഏകദേശ തുക. ആദ്യഘട്ടം എന്ന നിലയ്ക്ക് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയം ഇപ്പോള്‍ ചേംബറിന്‍െറ പരിഗണനയിലാണ്. പുറത്തുനിന്ന് സഹായം ലഭ്യമായില്ളെങ്കില്‍ പോലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് സ്വന്തം നിലയില്‍ ഒൗട്ട്പോസ്റ്റുകള്‍ തുടങ്ങും. കോടികള്‍ ചെലവുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നിലവിലെ പരിമിതികള്‍ പരിഗണിക്കാന്‍ വകുപ്പ് തയാറാകുന്നില്ളെന്ന് സേനയില്‍നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. അപകടസ്ഥലത്ത് എളുപ്പം എത്താമെന്നല്ലാതെ രക്ഷപ്പെടുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സേനയുടെ പക്കലില്ല എന്നതിന് പല സംഭവങ്ങളും തെളിവാണ്. കഴിഞ്ഞ ദിവസം കരിക്കകത്ത് കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് അപകടത്തില്‍പെട്ട സംഭവത്തില്‍ ആവശ്യമായ സേവനം നല്‍കാന്‍ ഫയര്‍ഫോഴ്സിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് രക്ഷാഉപകരണങ്ങള്‍ വാങ്ങാതെ വന്‍തുക മുടക്കുന്നതിനെതിരെ എതിര്‍പ്പുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story