Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകമിതാക്കളില്‍നിന്ന്...

കമിതാക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമം: ഒരാള്‍ പിടിയില്‍

text_fields
bookmark_border
തിരുവനന്തപുരം: ശംഖുംമുഖം ബീച്ചില്‍ എത്തിയ കമിതാക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. വള്ളക്കടവ് എന്‍.എസ് ഡിപ്പോ റോഡില്‍ താമസിക്കുന്ന റഫീക്കാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബീച്ചില്‍ എത്തിയ കമിതാക്കള്‍ കാറില്‍ ഇരിക്കുന്നതുകണ്ട് വള്ളക്കടവ് സ്വദേശികളായ നാലുപേര്‍ വാഹനത്തിനടുത്തത്തെി ഭീഷണിപ്പെടുത്തുകയും 10,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം ഇല്ളെന്ന് പറഞ്ഞതോടെ നാലുപേരും വാഹനത്തില്‍ കയറി ആള്‍സെയിന്‍സ് ഭാഗത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വാഹനം മുന്നോട്ട് എടുത്ത ടെക്നോപാര്‍ക്കിലെ ജീവനക്കാരായ ഇവര്‍ പ്രാണരക്ഷാര്‍ഥം സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വാഹനം സ്റ്റേഷനിലത്തെിയതോടെ നാലുപേരും ഇറങ്ങിയോടുകയായിരുന്നു. റഫീക്കിനെ ഓടിച്ച് പിടികൂടുകയായിരുന്നു. മറ്റ് മൂന്നുപേര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:
Next Story