Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവമോര്‍ച്ച...

യുവമോര്‍ച്ച മാര്‍ച്ചിനുനേരെ  പൊലീസ് ജലപീരങ്കി

text_fields
bookmark_border

തിരുവനന്തപുരം : മന്ത്രി കെ.എം. മാണി രാജിവെച്ചില്ളെങ്കില്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ക്ളിഫ് ഹൗസ് മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.  
മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു.  കെ.എം. മാണിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണെന്നും മാണിക്കെതിരായ കോടതിവിധി വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കൂടി ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ആര്‍.എസ്. രാജീവ്, ജില്ലാ പ്രസിഡന്‍റ് മുളയറ രതീഷ്, സംസ്ഥിതി അംഗങ്ങളായ ആര്‍.എസ്. സമ്പത്ത്, മണവാരി രതീഷ്, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
 നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Show Full Article
TAGS:yuvamorcha march 
Next Story