പ്രിസൈഡിങ് ഓഫിസര്‍മാര്‍ മദ്യപിച്ചത്തെി; ഒരാള്‍ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കത്തെിയ പ്രിസൈഡിങ് ഓഫിസര്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍. പാറശ്ശാലയിലും ആനയറയിലുമാണ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചത്തെിയത്. പാറശ്ശാല കുന്നത്തുകാല്‍ ഗവ. യു.പി.എസ് ഈസ്റ്റ് ബ്ളോക് ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ കെ. പ്രദീപ്കുമാറിനെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ആനയറ വലിയ ഉദേശ്വരം എല്‍.പി സ്കൂളിലത്തെിയ പ്രിസൈഡിങ് ഓഫിസറും മദ്യപിച്ചിരുന്നതായി പരാതി ഉയര്‍ന്നു. വൈകിയത്തെിയ ഇദ്ദേഹത്തിനെതിരെ മറ്റ് ഉദ്യോഗസ്ഥര്‍ നീരസം പ്രകടിപ്പിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് വിവരം നല്കി. ഇയാളെ മാറ്റാനും ആവശ്യപ്പെട്ടു. പൊലീസിനും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.