Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒമ്പതാം ക്ളാസുകാരന്...

ഒമ്പതാം ക്ളാസുകാരന് അധ്യാപകന്‍െറ ക്രൂരമര്‍ദനമെന്ന് പരാതി

text_fields
bookmark_border
പേയാട്: ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ചൂരല്‍കൊണ്ട് ഇരു തുടയിലും അടിച്ചുപരിക്കേല്‍പിച്ചതായി പരാതി. തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ആകാശിനെ (14) ആണ് സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകന്‍ ക്രൂരമായി ശിക്ഷിച്ചത്. വെള്ളംകോരി കളിച്ചതിനാണത്രെ നടപടി. ചൂരല്‍ പ്രയോഗത്തില്‍ കുട്ടിയുടെ ഇരു തുടയും മുറിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞ രക്ഷാകര്‍ത്താക്കള്‍ കുട്ടിയുമായത്തെി പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് അധ്യാപകന്‍ ഫെലിക്സിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. അധ്യാപകന്‍ ഒളിവിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story