Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2015 5:03 PM IST Updated On
date_range 7 Dec 2015 5:03 PM ISTവലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി
text_fieldsbookmark_border
ആറ്റിങ്ങല്‍: വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി. സെ ക്യൂരിറ്റി അടക്കമുള്ള മറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. മണനാക്ക് ജങ്ഷന് സമീപം രണ്ടുപേര്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ മണനാക്ക് സ്വദേശികളായ ഷിബു, രാജേഷ് എന്നിവരെ രണ്ടു ബൈക്കുകളിലായി കൂട്ടുകാര്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചു. ശരീരമാസകലം ഉരഞ്ഞ് പരിക്കേറ്റ ഷിബുവിന് ജീവനക്കാര്‍ അടിയന്തര ചികിത്സ നല്‍കിക്കൊണ്ടിരിക്കെ മറ്റുള്ളവര്‍ ആരെയൊക്കെയോ ഫോണ്‍ ചെയ്ത് വരുത്തി. അവര്‍ തമ്മില്‍ അശ്ളീലം പറയലും അടിയും വഴക്കുമായി. ഇത് തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാറിനെ സംഘം പൊതിരെ തല്ലി. ആശുപത്രിയില്‍ ഒ.പി വിഭാഗത്തില്‍ ഉണ്ടായിരുന്ന കസേരകളും മേശകളുമെല്ലാം വലിച്ചെറിയുകയും ചെയ്തു. അത്യാഹിതവിഭാഗത്തിനകത്തും സംഘം അക്രമം കാട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പെള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ചികിത്സയിലായിരുന്ന ഷിബുവില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. രാജേഷ്, കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ എട്ട് മുതല്‍ ആശുപത്രി ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. വിവരമറിഞ്ഞ് എത്തിയ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ ജീവനക്കാര്‍ ചര്‍ച്ചനടത്തി ഒമ്പതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാമെന്ന് പൊലീസും ഉറപ്പുനല്‍കി. അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ചെയര്‍മാന്‍ എം. പ്രദീപ് ഉന്നത പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വലിയകുന്ന് ആശുപത്രിയില്‍ അരങ്ങേറിയിട്ടുണ്ട്. അന്നത്തെ ചര്‍ച്ചയില്‍ ആശുപത്രിയില്‍ പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന് പൊലീസ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കഴിയാത്ത അവസ്ഥയാണ്. ഇത് ഒഴിവാക്കി ജീവനക്കാരെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story