Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2015 8:10 PM IST Updated On
date_range 24 Aug 2015 8:10 PM ISTതിരുവോണത്തിന് ഇനി നാലുനാള്‍; തിരക്കിലമര്‍ന്ന് നാടും നഗരവും
text_fieldsbookmark_border
തിരുവനന്തപുരം: തിരുവോണത്തിന് നാലുദിനം ബാക്കിനില്‍ക്കെ നാടും നഗരവും തിരക്കിലമര്‍ന്നു. ഞായറാഴ്ച നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണക്കച്ചവടം മുന്നില്‍കണ്ട് മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചു. ഓരോരുത്തരും അവസാനവട്ട ഒരുക്കങ്ങള്‍ക്കായുള്ള നെട്ടോട്ടത്തിലായിരുന്നു. സ്കൂളുകളും കോളജും ഓണം അവധിയിലേക്ക് പ്രവേശിച്ചതോടെ ഓണവിരുന്ന് ഒരുക്കുന്നതിന്‍െറയും പുതുവസ്ത്രങ്ങളും വീട്ടുപകരണങ്ങളും വാങ്ങുന്നതിന്‍െറയും പാച്ചിലാണ് എവിടെയും. തുണിക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും കച്ചവടം പൊടിപൊടിക്കുകയാണ്. ഓരോ ദിവസവും ലക്ഷങ്ങളുടെ കച്ചവടമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. പ്രമുഖ ബ്രാന്‍ഡ് ഉല്‍പന്നങ്ങളെല്ലാം ആകര്‍ഷകമായ ഓഫറുകളും നല്‍കുന്നുണ്ട്. പച്ചക്കറിക്ക് പുറമെ ഫര്‍ണിച്ചര്‍ കടകളിലും തിരക്ക് കൂടുതലാണ്. സ്വകാര്യ, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്നും നാളെയുമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യും. ഇതോടെ വിപണി വീണ്ടും ഉഷാറാകും. ഓണം മുന്നില്‍കണ്ട് നിരവധി മേളകളും നഗരത്തില്‍ ആരംഭിച്ചിട്ടുണ്ട്. മ്യൂസിയം, കനകക്കുന്ന്, വി.ജെ.ടി, എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണിവ. വിവിധ സംസ്ഥാനങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ സില്‍ക്ക് എക്സ്പോ ശ്രീമൂലം ക്ളബിലും നടക്കുന്നുണ്ട്. വഴിയോര വിപണിയും സജീവമാണ്. ഫ്രോക്കുകള്‍, ചെരിപ്പുകള്‍ തുടങ്ങി സാധനങ്ങള്‍ ഇവിടെ ലഭ്യമാണ്. സാധാരണക്കാരില്‍ നല്ളൊരുവിഭാഗം ഇത്തരം കച്ചവടക്കാരെ ആശ്രയിക്കുന്നുണ്ട്. വിലക്കുറവാണ് പ്രധാനകാരണം. വില അല്‍പം കൂടുതലാണെങ്കിലും പൂക്കടകളിലും നല്ല തിരക്കാണ്. മധുര, ബംഗളൂരു, തോവാള, കാവല്‍കിണര്‍, കൂടല്ലൂര്‍, സേലം, മൈസൂരു, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പൂക്കള്‍ എത്തുന്നത്. തമിഴ്നാട്ടിലെ മഴ പൂക്കളുടെ വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പൂക്കളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തോവാളയില്‍നിന്ന് കൂടുതലായി മുല്ലയും പിച്ചിയുമാണ് നഗരത്തിലെ പൂ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. മുല്ലപ്പൂവിന് കിലോക്ക് 800 മുതല്‍ 1000 രൂപ വരെയാണ് വില. റോസ 180, ജമന്തി 100-120, ചുവന്ന അരളി-200, വെള്ള അരളി 200, റോസ് അരളി 140, ചത്തെി 200, വാടാമല്ലി 150, ട്യൂബ് റോസ് 150, തുളസി 50, ബന്ദി 250-300 രൂപ എന്നിങ്ങനെയാണ് ഞായറാഴ്ചത്തെ വില. പച്ചക്കറി വിപണിയും സജീവമാണ്. അന്യസംസ്ഥാന പച്ചക്കറികളാണ് വിപണിയില്‍ ഏറിയ പങ്കും. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് പച്ചക്കറിവില കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമാണ്. എന്നാല്‍, സവാള വില കണ്ണീരുകുടിപ്പിക്കും. കൂടുതല്‍പേര്‍ കൃഷിയിലേക്ക് തിരിഞ്ഞതോടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിപണിയിലത്തൊന്‍ തുടങ്ങിയതാണ് വില കുറയാന്‍ സഹായിച്ചത്. ജില്ലാതലങ്ങളില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും വില്‍പനക്കത്തെിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story