Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൃക്കകള്‍ തകരാറിലായ ...

വൃക്കകള്‍ തകരാറിലായ ഗൃഹനാഥന്‍ കനിവ് തേടുന്നു

text_fields
bookmark_border
കടയ്ക്കല്‍: വൃക്കകള്‍ തകരാറിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചിതറ വളവുപച്ച കാനൂര്‍ തടത്തരികത്ത് വീട്ടില്‍ നസീറാണ് (57) സഹായം തേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ് നസീര്‍. ആഴ്ചയില്‍ രണ്ടുദിവസം നടത്തുന്ന ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഡയാലിസിസ് നടത്തുന്നത്. ഡയാലിസിസിന് പോലും പണമില്ലാതെ വിഷമിക്കുകയാണ് കുടുംബം. നസീര്‍ കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ തുകയായിരുന്നു കുടുംബത്തിന്‍െറ വരുമാനം. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. സുമനസ്സുകള്‍ കനിവ് കാട്ടിയാലേ നസീറിന് ജീവിതത്തിലേക്ക് മടങ്ങാനാകൂ. ഇന്ത്യന്‍ ബാങ്ക് ചിതറ ശാഖയില്‍ നസീറിന്‍െറ ഭാര്യ സഫിയയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 559571423 (IFS കോഡ് IDIBOOOC42). ഫോണ്‍: 9539847897.
Show Full Article
TAGS:
Next Story