Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2015 6:30 PM IST Updated On
date_range 22 Aug 2015 6:30 PM ISTപഠനമികവിന് കരിനിഴലായി നടത്തിപ്പിലെ അനാസ്ഥ
text_fieldsbookmark_border
കഴക്കൂട്ടം: സംസ്ഥാനത്തെ മികച്ച എന്‍ജിനീയറിങ് പഠനകേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജ് (സി.ഇ.ടി). മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ പഠനത്തിനത്തെുന്ന കാമ്പസ്. ഇവിടെനിന്ന് പുറത്തിറങ്ങിയവര്‍ വിവിധ മേഖലകളില്‍ ഉന്നത തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അടിക്കടിയുണ്ടാകുന്ന അനിഷ്ടസംഭവങ്ങളും വിദ്യാര്‍ഥി സംഘര്‍ഷങ്ങളും സി.ഇ.ടിയുടെ സല്‍പേരിന് കളങ്കമായി. വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ കോളജ് അധികൃതര്‍ക്ക് കഴിയാത്തതാണ് സ്ഥാപനത്തിന്‍െറ ദു$സ്ഥിതിക്ക് വഴിയൊരുക്കിയത്. വിവിധ ജില്ലകളില്‍നിന്ന് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായ പഠനാന്തരീക്ഷം ഒരുക്കുന്നതില്‍ കോളജ് മാനേജ്മെന്‍റ് പരാജയപ്പെടുന്നു. കോളജിനകത്തെ സംഘര്‍ഷങ്ങള്‍ പലപ്പോഴും തെരുവ് യുദ്ധങ്ങളാകുമ്പോള്‍ അത് നാട്ടുകാര്‍ക്കും തലവേദനയാവുകയാണ്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ആറുമാസം മുമ്പുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷവും തസ്നിക്കുണ്ടായ ദുരന്തവും. കാമ്പസിനകത്ത് വിദ്യാര്‍ഥികളുടേതടക്കം വാഹനങ്ങള്‍ കയറ്റരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് കര്‍ശനമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരുടെ വിലക്ക് ലംഘിച്ച് കാമ്പസില്‍ കടന്ന ജീപ്പാണ് വിദ്യാര്‍ഥിനിയുടെ ജീവന്‍ അപഹരിച്ചത്. എന്തിനും തയാറായി വരുന്ന ചില വിദ്യാര്‍ഥികളെ സെക്യൂരിറ്റി ജീവനക്കാരടക്കം ഭയക്കുന്ന സ്ഥിതിയാണിവിടെ. ഇത്തരം മോശം സാഹചര്യം കോളജില്‍ ഉണ്ടാകുമ്പോള്‍ മിക്കപ്പോഴും കുറ്റക്കാരായ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളല്ലാത്ത നിരവധിപേര്‍ കാമ്പസിനുള്ളിലും ഹോസ്റ്റലിലും എത്തുന്നു. കോളജ് ഹോസ്റ്റലിലടക്കം മദ്യസല്‍ക്കാരവും പതിവാണത്രേ. ഹോസ്റ്റലിലാണ് കോളജിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംഘടിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതും. അത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story