Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുവിപണിയില്‍...

പൊതുവിപണിയില്‍ അനിയന്ത്രിത വിലക്കയറ്റമില്ല –മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: പൊതുവിപണിയില്‍ അനിയന്ത്രിത വിലക്കയറ്റമില്ളെന്നും ആനുപാതിക വിലക്കയറ്റം മാത്രമാണുള്ളതെന്നും മന്ത്രി അനൂപ് ജേക്കബ്. സപൈ്ളകോ ഓണം മെട്രോ പീപ്ള്‍ ബസാറിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വില്‍പന മേയര്‍ ചന്ദ്രിക നിര്‍വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി ജി. കമലവര്‍ധന, കേരള കോണ്‍ഗ്രസ് ( ജേക്കബ്) ജില്ലാ പ്രസിഡന്‍റ് കരുമം സുന്ദരേശന്‍, സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജില്ലാ പ്രസിഡന്‍റ് എന്‍.എം. നായര്‍, റേഷനിങ് കണ്‍ട്രോളര്‍ കെ.എം. ജയിംസ്, വിഭുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 27 വരെയാണ് ഓണം മെട്രോ പീപ്ള്‍ ബസാറിന്‍െറ പ്രവര്‍ത്തനം.
Show Full Article
TAGS:
Next Story