കാട്ടാനയെ തുരത്തുന്നതിനിടെ വീണ്​ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

20:19 PM
29/06/2020

അതിരപ്പിള്ളി: കാലടി പ്ലാ​േൻറഷനിൽ കാട്ടാനയെ തുരത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്. വെറ്റിലപ്പാറ സ്വദേശി തറയിൽ ടൈറ്റസി ( 44) നാണ് പരിക്കേറ്റത്.

പ്ലാ​േൻറഷൻ  15ാം ഡിവിഷനിൽ ഞായറാഴ്ച വൈകിട്ട് 6.45 ന് ആണ് സംഭവം. മലയിൽ നിന്ന് ഇറങ്ങി വന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. എന്നാൽ, പിന്നിൽ നിന്ന കാട്ടാനയെ കണ്ടിരുന്നില്ല.

ആന ആക്രമിക്കാൻ ഓടിയടുക്കുന്നതിനിടെ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ നെഞ്ചടിച്ച് വീണാണ്​ പരിക്കേറ്റത്​.  തുടർന്ന് ചാലക്കുടി താലുക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

Loading...
COMMENTS