Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരസ്യം വായിൽ തിരുകിയും...

പരസ്യം വായിൽ തിരുകിയും പേടിപ്പിച്ചും മാധ്യമങ്ങളെ നിശ്ശബ്​​ദരാക്കുന്നു –ഷൂരി

text_fields
bookmark_border
പരസ്യം വായിൽ തിരുകിയും പേടിപ്പിച്ചും മാധ്യമങ്ങളെ നിശ്ശബ്ദരാക്കുന്നു –ഷൂരി ഡൽഹിയിൽ മാധ്യമരംഗത്തുള്ളവരുടെ പ്രതിഷേധസംഗമം ന്യൂഡൽഹി: പരസ്യങ്ങൾ വായിൽ തിരുകിയും ഭരണാധികാരികളെ കാണിച്ച് പേടിപ്പിച്ചും മാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയാണ് മോദിസർക്കാർ ചെയ്യുന്നതെന്ന് പ്രമുഖ എഴുത്തുകാരനും മുൻ പാർലമെേൻററിയനുമായ അരുൺ ഷൂരി. ഇത്തരം നേതാക്കളെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് ഇന്ത്യൻ മാധ്യമപ്രവർത്തനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വി ഉടമകളായ പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരെ നടന്ന സി.ബി.െഎ റെയ്ഡി​​െൻറ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ അടിച്ചമർത്തുന്നതിെനതിരെ ന്യൂഡൽഹി പ്രസ് ക്ലബിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഷൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലാണ് ഭരണമെന്നും അമിത് ഷായുടെ െെകയിലാണ് സി.ബി.െഎ എന്നും പറഞ്ഞ് പേടിപ്പിക്കാൻ നോക്കുേമ്പാൾ പതറേണ്ട കാര്യമില്ല. അമിത് ഷായുടെ സി.ബി.െഎ വന്നിട്ട് പ്രണോയ് റോയ് ഇപ്പോൾ ഇവിടെയിരിക്കുന്നത് കണ്ടില്ലേ എന്ന് അരുൺ ഷൂരി പരിഹസിച്ചു. ഇത്തരെമാരു പ്രതിഷേധകൂട്ടായ്മക്ക് വഴിയൊരുക്കിയതിനും പഴയതലമുറയിലെയും പുതുതലമുറയിലെയും മാധ്യമപ്രവർത്തകരെ ഒരുമിച്ചുകാണാൻ അവസരമൊരുക്കിയതിനും മോദിയോട് നന്ദിയുണ്ടെന്നും ഷൂരി പറഞ്ഞു. എൻ.ഡി.ടി.വിയുടെ പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ സി.ബി.െഎയുെട കണ്ടുപിടിത്തമാണെന്ന് ആരും തെറ്റിദ്ധരിച്ചുപോകരുതെന്ന് പ്രമുഖ നിയമജ്ഞൻ ഫാലി എസ്. നരിമാൻ പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇൗ കേസിൽ അരേങ്ങറിയത്. ഒരു സ്വകാര്യവ്യക്തിക്ക് പരാതിയുണ്ടെങ്കിൽ അദ്ദേഹം െപാലീസിനെയാണ് സമീപിക്കാറുള്ളത്. അങ്ങനെ െപാലീസ് കേസ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. എന്നാൽ, ഇവിടെ സഞ്ജയ് ദത്ത് എന്ന ഒരു സ്വകാര്യ വ്യക്തിയുെട പരാതിയാണ് സി.ബി.െഎ റെയ്ഡിനും എഫ്.െഎ.ആറിനും കാരണമായി പറയുന്നത്. ഇത്തരം ഭരണകർത്താക്കൾക്കുമുന്നിൽ മാധ്യമപ്രവർത്തകെരാന്നും കുനിഞ്ഞുകൊടുത്തിട്ടില്ലെന്നും ഇനിയും കുനിഞ്ഞുകൊടുക്കരുതെന്നും കുൽദീപ് നയാർ ഒാർമിപ്പിച്ചു. ഇന്ത്യയുടെ ആശയം ജനാധിപത്യവും മതേതരത്വവുമാണെന്നും അത് നശിപ്പിക്കുന്നവർക്കെതിരായ പോരാട്ടം തുടരണമെന്നും നയാർ ആവശ്യപ്പെട്ടു. പരാതി നൽകിയ സഞ്ജയ് ദത്ത് അദ്ദേഹത്തി​​െൻറ അമ്മ പറഞ്ഞത് പോലും അംഗീകരിക്കാതെ രാഷ്ട്രീയക്കാരുടെ ഉപകരണമായി മാറുകയായിരുന്നുവെന്ന് പ്രണോയ് റോയ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഒരു രൂപയുടെ കള്ളപ്പണം എൻ.ഡി.ടി.വിയിലില്ല. എല്ലാം വെള്ളപ്പണമാണ്. അതിനാൽ ഇൗ കള്ളേക്കസിനെതിരെ സുതാര്യവും തുറസ്സായതുമായ പോരാട്ടം ഞങ്ങൾ നടത്തും. ഞങ്ങൾ ആകെക്കൂടി പറയുന്നതും സമയബന്ധിതമായി ഇൗ കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 21തവണയാണ് കേസ് വിളിച്ചത്. കേസ് എത്രയും പെെട്ടന്ന് പരിഗണിച്ച് തീർപ്പാക്കണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ, 21 തവണയും കേസ് മാറ്റിവെക്കാൻ ഇൗ സർക്കാറാണ് ആവശ്യപ്പെട്ടതെന്നും പ്രണോയ് റോയ് പറഞ്ഞു. രാജ്യത്തെ മുതിർന്ന പത്രാധിപന്മാരുടെയും പത്രപ്രവർത്തകരുടെയും ശക്തിപ്രകടനമായി പ്രതിഷേധപരിപാടി മാറി. Photo: e mail Caption: മാധ്യമങ്ങളെ അടിച്ചമർത്താനുള്ള മോദി സർക്കാറി​​െൻറ നീക്കങ്ങൾക്കെതിരെ ഡൽഹി പ്രസ് ക്ലബിൽ നടന്ന പ്രതിഷേധസംഗമത്തിൽ പ്രമുഖ നിയമജ്ഞൻ ഫാലി എസ്. നരിമാൻ പ്രസംഗിക്കുന്നു
Show Full Article
TAGS:LOCAL NEWS
News Summary - s
Next Story