വീണ്ടും വൈറസ്: കൊറോണയെ പ്രതിരോധിക്കാൻ ജില്ല സജ്ജം

14:11 PM
31/01/2020
കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൂർണ സജ്ജമായ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡ്

തൃ​ശൂ​ർ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് തൃ​ശൂ​രി​ലാ​ണെ​ന്ന​തി​െൻറ ആ​ശ​ങ്ക​യി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​ത. നേ​ര​േ​ത്ത പ​ട​ർ​ന്ന നി​പ​യു​ടെ ഓ​ർ​മ​ക​ളി​ൽ ഭീ​തി​യി​ലും ക​രു​ത​ലി​ലു​മാ​ണ് ജി​ല്ല. വി​ദ്യാ​ർ​ഥി​നി​യെ പ്ര​വേ​ശി​പ്പി​ച്ച ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും  മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മെ​ല്ലാം ആ​രോ​ഗ്യ വ​കു​പ്പ്​ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ എ​ന്നി​വ​രും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പി​െൻറ പ്ര​ത്യേ​ക സം​ഘ​വ​ും ജ​ന​റ​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യി ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ഭാ​ഷ​ണി അ​റി​യി​പ്പ് ന​ൽ​കി​യ​തും ജി​ല്ല ആ​സ്ഥാ​ന​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ങ്ങ​ളും ജി​ല്ല​യി​ൽ മു​ൻ​ക​രു​ത​ൽ ഒ​രു​ക്ക​ത്തെ വേ​ഗ​ത്തി​ലാ​ക്കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചു. രോ​ഗി​ക​ളേ​യോ ബ​ന്ധു​ക്ക​ളെ​യോ ഭ​യ​പ്പെ​ടു​ത്ത​രു​തെ​ന്ന് പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് താ​ളം​തെ​റ്റി.  ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും മാ​സ്ക് അ​ണി​യ​ണ​മെ​ന്ന നി​ർ​ദേ​ശ​മെ​ത്തി​യ​തോ​ടെ ഭ​യ​ത്തി​ൽ, നി​ർ​ബ​ന്ധി​ത വി​ടു​ത​ലി​നൊ​പ്പം പ​ല​രും സ്വ​യം ആ​ശു​പ​ത്രി വി​ട്ടു​പോ​വു​ക​യും ചെ​യ്തു. പ​ക​ൽ ആ​ശു​പ​ത്രി​യി​ലെ പാ​ർ​ക്കി​ങ്ങി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത വി​ധം തി​ര​ക്കി​ലാ​യി​രു​ന്ന​ത് ഉ​ച്ച​ഭാ​ഷ​ണി അ​റി​യി​പ്പ് എ​ത്തി​യ​തോ​ടെ ആ​ളു​ക​ളൊ​ഴി​ഞ്ഞു.

Loading...
COMMENTS