പുഴുവരിച്ച ഗോതമ്പ്: കലക്ടർ റിപ്പോർട്ട് നൽകി
text_fieldsതൃശൂർ: തലപ്പള്ളി താലൂക്കിലെ വേലൂർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുഴവരിച്ച ഗോതമ്പ് സംബന ്ധിച്ച് കലക്ടർ ഭക്ഷ്യ സുരക്ഷ കമീഷണർ കെ.വി. മോഹൻകുമാറിന് റിപ്പോർട്ട് കൈമാറി. അലുമി നിയം ഫോസ്ഫേറ്റ് തിരുകിവെച്ച നിലയിൽ കണ്ടെത്തിയത് ഗോതമ്പ് കേടുവരാതിരിക്കാനാണെന്ന് റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കമീഷണറുടെ നിർദേശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്. ഷാനവാസ് പറഞ്ഞു. ഗോതമ്പ് നിറച്ച ചാക്കിൽ പുഴുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. എന്നാൽ പരിശോധന റിപ്പോർട്ട് ലഭിക്കാത്തതിനാൽ ഭഷ്യേയാഗ്യമാണോ എന്ന് വിലയിരുത്താനായിട്ടില്ല. അലുമിനിയം ഫോസ്ഫേറ്റ് ഗോതമ്പ് ഉപയോഗ ശൂന്യമാവാതിരിക്കാനാെണന്ന് എഫ്.സി.ഐയും വ്യക്തമാക്കുന്നുണ്ട്. പുഴുവരിച്ച ഗോതമ്പ് വേലൂരിലെ ഗോഡൗണിൽ എത്തിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാെണന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തൃശൂർ താലൂക്കിലെ കുരിയച്ചിറ വെയർഹൗസിൽ കൊണ്ടുവന്ന അഞ്ചിൽ നാല് ചാക്കുകളും തൃശൂരിൽ ഇറക്കാതെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ ഇവ റിലീസിങ് ഓഡർ ഇല്ലാതെ വേലൂരിലേക്ക് കൊണ്ടുപോയത് മാനദണ്ഡങ്ങൾ ലംഘിച്ചാണ്. റിലീസിങ് ഓഡർ തിരുത്തിയാണ് വേലൂരിൽ ഗോതമ്പ് എത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ബുധനാഴ്ച കലക്ടറുടെ ചേംബറിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിന് ജില്ല സപ്ലൈ ഓഫിസർ എം.വി. ശിവകാമി അമ്മാളുമായി കലക്ടർ കൂടിക്കാഴ്ചയും നടത്തും. തലപ്പള്ളി താലൂക്കിലെ വേലൂർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുഴവരിച്ച ഗോതമ്പ് ജില്ല കലക്ടറും സംഘവും ഞായറാഴ്ച പരിേശാധിച്ചു. തിങ്കളാഴ്ച ഗോതമ്പ് സാമ്പിൾ പരിശോധനയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജില്ല കലക്ടറുടെ പ്രതിനിധിയായി തഹിസിൽദാർ, ജില്ല സപ്ലൈ ഓഫിസർ, എഫ്.സി.ഐ പ്രതിനിധി, സപ്ലൈകോ ക്വാളിറ്റി കൺട്രോളർ, ഗോഡൗൺ ക്വാളിറ്റി കൺട്രോളർ എന്നിവർ തുടർപരിശോധനയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
