ചിക്കൻപോക്സ്, ഡെങ്കിപ്പനി കരുതൽ വേണം
text_fieldsതൃശൂർ: ജില്ലയില്‍ ചിക്കന്‍ പോക്സും ഡെങ്കിപ്പനിയും പടരുന്നു. രണ്ട് മാസത്തിനിടെ 15 ഡെ ങ്കിപ്പനിയാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച മാത്രം 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മ ാസം 82 ചിക്കന്‍ പോക്സാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ 221 പേര്‍ക്കായിരുന്നു രോഗം ബാ ധിച്ച്.
ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ചികിത്സക്കായി സജ്ജമായിക്കഴിഞ്ഞു. ആവശ്യമായ മരുന്നുകൾ ആരോഗ്യകേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തി ചിക്കന്‍ പോക്സ് ബാധിതരുടെ വിവരങ്ങള്‍ യഥാസമയം ശേഖരിക്കും. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം ആവശ്യമായ പരിശീലനം ജില്ല മെഡിക്കല്‍ ഓഫിസിെൻറ നേതൃത്വത്തില്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ബോധവത്കരണത്തിെൻറ ഭാഗമായുള്ള ആരോഗ്യ സന്ദേശയാത്രകളും പൂര്‍ത്തിയായി.
വേനൽ കനക്കുന്നു, ജാഗ്രത വേണം
വേനല്‍ കനക്കുന്നതോടെ ചൂടുമായി ബന്ധെപ്പട്ട രോഗങ്ങൾക്കെതിരെ കരുതിയിരിക്കണം. ചിക്കൻപോക്സിനെ കൂടാതെ മഞ്ഞപ്പിത്തവും പടർന്നു പിടിക്കാൻ സാധ്യതയേറെയാണ്. വയറിളക്കവും ഡെങ്കിപ്പനിയും ചൂട് പരക്കുന്നതോടെ വ്യാപിക്കാനിടയുണ്ട്. ശീതളപാനീയ കടകളിൽ നിന്നും മറ്റും വെള്ളം വാങ്ങി കഴിക്കുേമ്പാൾ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞപ്പിത്തം, വയറിളക്കം അടക്കം രോഗങ്ങൾ കരുതിയിരിക്കണം.
ഇവ ശ്രദ്ധിക്കുക
ലക്ഷണം കണ്ടാലുടന്‍ ചികിത്സ തേടുന്നതിലൂടെ കുരുക്കള്‍ വ്യാപിക്കാതിരിക്കാനും, ഉള്ളവ വേഗം കരിഞ്ഞുണങ്ങുന്നതിനും സഹായിക്കും.
ആൻറിസെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് രണ്ടുനേരവും കുളിക്കുക
ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും അടങ്ങിയ കനം കുറഞ്ഞ ഭക്ഷണം കഴിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
