Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTസർക്കാർ വാർഷികത്തിൽ മദ്യനിരോധന സമിതി വഞ്ചനാദിനം ആചരിക്കും
text_fieldsbookmark_border
തൃശൂർ: സർക്കാരിൻെറ നാലാംവാർഷിക ദിനമായ 25ന് മദ്യനിരോധന സമിതി വഞ്ചനാദിനമായി ആചരിക്കും. ഉച്ചക്ക് രണ്ടിനും അഞ്ചിനുമിടയിൽ സമിതി പ്രവർത്തകർ അവരവരുടെ വീടുകളിലോ പൊതുസ്ഥലത്തോ പ്രകടനപത്രികയിലെ മദ്യനയം സംബന്ധിച്ച ഭാഗം കത്തിച്ച് പ്രതിഷേധമറിയിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. സാജൻ അറിയിച്ചു. മദ്യത്തിൻെറ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനം. എന്നാൽ ലോക്ഡൗൺ നിലനിൽക്കെ മദ്യലോബിയുടെ സ്വാധീനത്തിന് വഴങ്ങി ആയിരത്തിലധികം കേന്ദ്രങ്ങളിലൂടെ മദ്യവിൽപ്പന ആരംഭിക്കാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് വഞ്ചനാദിനമെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. സാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story