Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാഴ് വസ്തുക്കൾ തരൂ;...

പാഴ് വസ്തുക്കൾ തരൂ; ദുരിതാശ്വാസ നിധിയിലേക്ക് പണത്തിന്​

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പാഴ് വസ്തുക്കൾ ശേഖരണവുമായി എ.ഐ.വൈ.എഫ് കാമ്പയിൻ. മാടക്കത്തറ മേഖല കമ്മിറ്റിയാണ് പ്രവർത്തനം തുടങ്ങിയത്. ലോക്ഡൗൺ കാലത്ത് വീടുകളിൽ വലിയ രീതിയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടി കിടക്കുന്നുണ്ട്. മഴക്കാലം വരുന്ന സമയവുമാണ് അത്കൊണ്ട് തന്നെ മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുകയും പല തരത്തിലുള്ള മഴക്കാലരോഗങ്ങൾക്കും അത് കാരണം ആകാം. ഇതിൻെറ പ്രതിരോധ പ്രവർത്തനങ്ങളും ഇതിലൂടെ എ.ഐ.വൈ.എഫ് ലക്ഷ്യമിടുന്നു. യൂനിറ്റ് അടിസ്ഥാനത്തിൽ വീടുകളിൽ വന്ന് പാഴ് വസ്തുക്കൾ ശേഖരിച്ച് മേഖലയിലെ ഒരു കേന്ദ്രത്തിൽ എത്തിച്ച് അതിന് ശേഷം വിൽപ്പന നടത്തും. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് നേതാക്കൾ അറിയിച്ചു. ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story