ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷം; 35 വീ​ടു​ക​ൾ വീ​ണ്ടും വെ​ള്ള​ക്കെ​ട്ടിൽ

  • കോവിഡ്​ സാഹചര്യത്തിൽ മാറിത്താമസം പ്രയാസകരം

13:09 PM
28/07/2020
വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ർ​ ബീ​ച്ചി​ലെ ക​ട​ലാ​ക്ര​മ​ണം

വാ​ടാ​ന​പ്പ​ള്ളി: ഏ​ങ്ങ​ണ്ടി​യൂ​ർ, വാ​ടാ​ന​പ്പ​ള്ളി, ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യി. ഏ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യ് ബീ​ച്ചി​ന് തെ​ക്കു​ഭാ​ഗ​ത്തും പൊ​ക്കു​ള​ങ്ങ​ര ബീ​ച്ചി​ന് വ​ട​ക്കു​ഭാ​ഗ​ത്തും ക​ട​ൽ​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​താ​ണ് ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പ​ഴ​യ സാ​ഗ​ർ ക്ല​ബി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ത​ക​ർ​ന്ന ക​ട​ൽ​ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ ക​ട​ൽ​വെ​ള്ളം ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റു​ക​യാ​ണ്. സീ​വാ​ൾ റോ​ഡും ക​വി​ഞ്ഞെ​ത്തു​ന്ന ക​ട​ൽ​വെ​ള്ളം നാ​ട്ടു​തോ​ടും നി​റ​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്തെ 35ഒാ​ളം വീ​ടു​ക​ൾ വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ലാ​യി. പ​ഴ​യ സാ​ഗ​ർ ക്ല​ബി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ജി​യോ ബാ​ഗ് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യി​രു​ന്നു. 

വാ​ടാ​ന​പ്പ​ള്ളി പൊ​ക്കാ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലും ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ൾ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​യി. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ക​ട​ൽ​ക്ഷോ​ഭം പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ന്ന​തി​ലും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ളി​ക്കു​ളം ഇ​ട​ശ്ശേ​രി, ത​മ്പാ​ൻ​ക​ട​വ് മേ​ഖ​ല​ക​ളി​ലും ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Loading...
COMMENTS