Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ ഏഴ്...

ചാലക്കുടിയിൽ ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ; വാർഡംഗങ്ങൾ ക്വാറൻറീനിൽ

text_fields
bookmark_border
ചാലക്കുടിയിൽ ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ; വാർഡംഗങ്ങൾ ക്വാറൻറീനിൽ
cancel

ചാലക്കുടി: കോവിഡ് 19 പ്രതിരോധത്തി​െൻറ ഭാഗമായി ചാലക്കുടി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെൻറ്​ സോണാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ അംഗത്തിന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് മുഴുവൻ വാർഡംഗങ്ങളും സ്വമേധയ ക്വാറൻറീനിൽ പ്രവേശിച്ചു.

ചാലക്കുടിയിലെ 16 വെട്ടുകടവ് വാർഡ് , 19 സെൻറ്​ മേരീസ് ഫൊറോനപ്പള്ളി വാർഡ്, 21 മുനിസിപ്പൽ ക്വാർട്ടേഴ്സ് വാർഡ്, 30 മുനിസിപ്പൽ ഓഫീസ് വാർഡ്‌, 31 ആര്യങ്കാല വാർഡ് , 35 പ്രശാന്തി ആശുപത്രി വാർഡ്, 36 കരുണാലയം വാർഡ് എന്നിവയാണ് കണ്ടെയ്മെൻറ്​ സോണുകളാക്കി മാറ്റിയത്. ഇവിടെ നിരോധനാജ്ഞ വരുന്നതോടെ നഗരസഭ ഓഫിസടക്കം ടൗൺ ഭാഗം നിശ്ചലമാകും.

ടൗണിൽ രാവിലെ മുതൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്​. നഗരസഭ അംഗത്തിനും ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനും കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ആണ് ഈ പ്രദേശങ്ങൾ കണ്ടെയ്മെൻറ്​ സോണാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakudyThrissur Newscontainment zoneKerala News
Next Story