Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:00 AM IST Updated On
date_range 16 Jan 2020 5:00 AM ISTതാലപ്പൊലി മഹോത്സവ നിറവിൽ കൊടുങ്ങല്ലൂർ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: . ശ്രീകുരുംബക്കാവും നഗരവും ദേശപ്പെരുമയുടെ മഹോത്സാരവത്തിൽ ലയിച്ചു. ആദ്യദിനം പകൽപൂരം ശ്രീ കുരു ംബ കാവിലേക്ക് കടന്നതോടെ അവിടം മേള പ്രേമികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു. തെക്കേ നടയിൽനിന്ന് ഒരു മണിയോടെയായിരുന്നു ആനകളോട് കൂടിയ എഴുന്നള്ളിപ്പ് ആരംഭിച്ചത്. പഞ്ചവാദ്യത്തിന് അന്നമനട മുരളീധരൻ മാരാർ നേതൃത്വം നൽകി. പിന്നെ ചെണ്ട മേളത്തിലേക്ക് കടന്നതോടെ പെരുവനം സതീശൻ മാരാരും സംഘവും കൊട്ടിത്തുടങ്ങി. കുഡുംബി സമുദായക്കാരുടെ ആടിനെ നടതള്ളലും സവാസിനി പൂജയും ആചാരപൂർവം നടന്നു. ഉച്ചയോടെ ശ്രീകുരുംബ കാവും ചരിത്ര നഗരിയും താളമേള വർണക്കാഴ്ചകളുടെ ആഘോഷ തിമിർപ്പിലേക്ക് പ്രവേശിച്ചു. വൈകുന്നേരം വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാൻ ആളേറെയായിരുന്നു. കൊടുങ്ങല്ലൂർ വലിയ തമ്പുരാനും കൊച്ചിൻ ദേവസ്വം ബോർഡും ഒകെ യോഗവും എം.എൽ.എയും നഗരസഭയും സർക്കാർ വകുപ്പുകളും ദേശത്തെ വിവിധ തറവാട്ടുകാരും അനുബന്ധ സമുദായങ്ങളും സംഘടനകളുമെല്ലാം മഹോത്സവത്തിൽ ചേർന്ന് നിൽക്കുന്നതും ജന സാഗരത്തിന് മഹോത്സവാനന്ദം പകരുന്നതുമാണ് കൊടുങ്ങല്ലൂർ താലപ്പൊലി. രണ്ടാം താലപ്പൊലി നാളായ വ്യാഴാഴ്ച രണ്ടോടെയാണ് ആനകളോട് കൂടിയ എഴുന്നള്ളിപ്പ്. പതിവ് പോലെ പഞ്ചവാദ്യവും മേളവും ഉണ്ടാകും. സന്ധ്യാനേരത്ത കരി മരുന്ന് പ്രയോഗത്തിന് ശേഷം കാവിൽ തിരുവാതിരക്കളിയും ഭക്തിഗാന സുധയും നൃത്തനാടകവും തായമ്പകയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story