Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:00 AM IST Updated On
date_range 16 Jan 2020 5:00 AM ISTഓപറേഷൻ പിങ്ക്
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ എന്ന പേരിൽ പ്രത്യേക ശസ്‌ത്രക്രിയ യജ്ഞം വഴി സ്തനാർബുദ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന മുഴുവൻ രോഗികൾക്കും ബുധനാഴ്ച ശസ്ത്രക്രിയ ചെയ്തു നൽകി. 20 രോഗികൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. സർജറി വിഭാഗവും അനസ്തേഷ്യ വിഭാഗവും സംയുക്തമായാണ് പിങ്ക് ഓപറേഷൻ നടത്തിയത്. ഒരുമാസംകൊണ്ട് നടത്തുന്ന ശസ്ത്രക്രിയകളാണ് ഒറ്റ ദിവസം കൊണ്ട് ചെയ്ത് പൂർത്തിയാക്കിയത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഡോക്ടർമാർ പിങ്ക് ഓപറേഷൻ സംഘടിപ്പിച്ചത്. സർക്കാറിൻെറ സൗജന്യ ചികിത്സ പദ്ധതികളിൽപ്പെടുത്തി സൗജന്യമായാണ് ശസ്ത്രക്രിയകൾ നടത്തിയത്. സർജറി വിഭാഗം മേധാവി ഡോ. പി.ജെ. ബാബു, അഡീഷനൽ പ്രഫ. ഡോ. സി. രവീന്ദ്രൻ, ഡോ. ശരത്കൃഷ്ണൻ, ഡോ. കെ.എൻ. രാധാകൃഷ്ണൻ, ഡോ. ടി.വി. സന്തോഷ്, ഡോ. ജെയിംസ്, ഡോ. ധനേഷ്, ഡോ. ആർ. സുനിക്, ഡോ. രമണി, ഹെഡ് നഴ്സ് മേരി ജോസ് തുടങ്ങിയവർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story