Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:00 AM IST Updated On
date_range 9 Jan 2020 5:00 AM ISTമോദി ഭരണത്തിൽ രാജ്യത്ത് നീതിയും ന്യായവും നിഷ്പക്ഷതയും മൗലികാവകാശങ്ങളും തകർക്കപ്പെട്ടു -ടി.എച്ച്. മുസ്തഫ
text_fieldsbookmark_border
അഴീക്കോട്: മോദി ഭരണത്തിൽ രാജ്യത്ത് നീതിയും ന്യായവും നിഷ്പക്ഷതയും മൗലികാവകാശങ്ങളും തകർക്കപ്പെെട്ടന്ന് ടി.എച് ച്. മുസ്തഫ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ഇന്ത്യ എല്ലാവരുടേതുമാണ്' മുദ്രാവാക്യമുയർത്തി കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ചിൻെറ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലും ജെ.എൻ.യു, ജാമിഅ മില്ലിയ അടക്കമുള്ള സർവകലാശാലകളിലും പൊലീസ് കാവലിൽ നടന്ന അക്രമങ്ങൾ ഇതിൻെറ തെളിവാണ്. എന്നാൽ, രാജ്യമെങ്ങും ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്കു മുന്നിൽ മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുട്ടുകുത്തേണ്ടി വരും. കിരാതമായ പൗരത്വ നിയമത്തിൻെറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്ര സർക്കാറിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചങ്ങാടിയിൽനിന്ന് ആരംഭിച്ച ബെന്നി ബഹനാൻ എം.പി നയിച്ച മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.യു. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി സക്കീർ ഹുസൈൻ, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ഡി.സി.സി സെക്രട്ടറിമാരായ ടി.എം. നാസർ, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, വി.എം. മൊഹ്യിദ്ദീൻ, പി.എം.എ. ജബ്ബാർ, പി.എച്ച്. മഹേഷ്, കെ.എഫ്. ഡൊമിനിക് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, വിവിധ രാഷ്ട്രീയ-മത സംഘടന നേതാക്കളായ അനസ് നദ്‌വി, ഇ.കെ. ഇബ്രാഹിം കുട്ടി മൗലവി, റിയാസ് മൗലവി, മാഹീൻ സുഹ്രി എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story