Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:00 AM IST Updated On
date_range 9 Jan 2020 5:00 AM ISTഓർമകളുണർത്തി കാട്ടകാമ്പാൽ തിരുവാതിര വാണ്യം
text_fieldsbookmark_border
പഴഞ്ഞി: കാർഷിക സംസ്കാരത്തിൻെറയും ഗ്രാമീണ കാർഷിക ചന്തയുടെയും ആഘോഷിച്ചു. കാർഷിക വിഭവങ്ങളും തിരുവാതിര ആഘോഷത്തിനുള്ള വിഭവങ്ങളും വാങ്ങാൻ നിരവധി പേർ കാട്ടകാമ്പാൽ ക്ഷേത്ര മൈതാനിയിലെത്തിയിരുന്നു. വാണ്യത്തിൻെറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. നാടക കലാകാരൻ എം.കെ. സുരേഷ് ബാബു, ഡോ. വി.എസ്. ഹരീഷ്, ബാൻഡ് കലാകാരൻ വത്സരാജ് എന്നിവരെ ആദരിച്ചു. ദിവ്യ ദേവയാനിയുടെയും മോഹനൻ കാട്ടകാമ്പാലിൻെറയും പുസ്തകം പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. കൗസല്യ, പഞ്ചായത്ത് അംഗങ്ങളായ പി.ജി. അർജുനൻ, ടി.എസ്. മണികണ്ഠൻ, എം.എസ്. മണികണ്ഠൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ഷീജ സുധീപ് സ്വാഗതവും സന്തോഷ് കൊളത്തേരി നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിരക്കളി, നാടകം, മ്യൂസിക് ഫ്യുഷൻ, നൃത്തങ്ങൾ എന്നിവയുണ്ടായി. കൂടാതെ നാട്ടിൻ പുറങ്ങളിൽനിന്ന് മറഞ്ഞുപോയ കളികളും അരങ്ങേറി. നൂറാംകുഴി, മൂക്ക് നുള്ളി, ഏറും പന്ത്, നൂറാംകോൽ, കൊത്താൻ കല്ല്, ഉപ്പും പക്ഷി, തുപ്പുകളി തുടങ്ങി നിരവധി കളികൾ മുതിർന്നവർ നടത്തി. രണ്ട് ദിവസങ്ങളിലായിരുന്നു വാണ്യം നടന്നത്. ഇതിൻെറ ഭാഗമായി ആർട്ട്കാമ്പാൽ എന്ന പേരിൽ ചിത്രപ്രദർശനവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story