Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 4:59 AM IST Updated On
date_range 8 Jan 2020 4:59 AM ISTപൗരത്വ ഭേദഗതി നിയമത്തിനെതിെര പ്രതിഷേധവും ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവും
text_fieldsbookmark_border
തൃപ്രയാർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തളിക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഖ്യാപി ച്ച് തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രകടനവും ധർണയും നടത്തി. തൃപ്രയാർ ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ സെൻട്രൽ ഗവ. എംപ്ലോയീസ് കോൺഫഡറേഷൻ സ്റ്റേറ്റ് പ്രസിഡൻറ് വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമത്തിനെതിരെ തെരുവിലിറങ്ങിയ ഇന്ത്യൻ യുവത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ശ്രീകുമാർ പറഞ്ഞു. ഭരണകൂട മർദനങ്ങൾക്ക് കീഴ്പ്പെടാത്ത സമാധാനകാംക്ഷികളായ ജനത അധികാര കേന്ദ്രങ്ങളുടെ ഉറക്കംകെടുത്തുന്നു. ചരിത്രത്തിൻെറ ഈ ദശാസന്ധിയിൽ നീതിതേടുന്ന പീഡിത ജനതക്കൊപ്പം നിൽക്കുകയാണെന്നും ശ്രീകുമാർ പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് ടി.സി. റീത്ത അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി.ഐ. സൈമൺ, ഇ.വി. ദശരഥൻ, പ്രഫ. എം.വി. മധു, കെ.കെ. ധർമപാലൻ, സി.കെ. മധു, സി.കെ. ഹുസൈൻ, പി.ആർ. രഘുനാഥ്, ടി.ആർ. കേശവൻ, ബി.എൻ. ജയാനന്ദൻ, സുഭദ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story