Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 4:59 AM IST Updated On
date_range 8 Jan 2020 4:59 AM ISTബ്രോഷർ ഗവർണർ പ്രകാശനം ചെയ്തു
text_fieldsbookmark_border
വടക്കാഞ്ചേരി: ഉത്രാളി പൂരത്തോടനുബന്ധിച്ച് കുമരനെല്ലൂർ വിഭാഗം സംഘടിപ്പിക്കുന്ന പൂര നിലാവിൻെറ ബ്രോഷർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. ദേശ കമ്മിറ്റി പ്രസിഡൻറ് എ.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കൊളഞ്ചേരി, കെ.പി. പ്രശാന്ത്, എ.പി. ജനാർദനൻ, ടി.കെ. സനീഷ് എന്നിവർ പങ്കെടുത്തു. ഹൈദരലി അനുസ്മരണം വടക്കാഞ്ചേരി: ജാതിവ്യവസ്ഥ തകർത്തെറിയാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അതിൻെറ അവശിഷ്ടം നിലനിൽക്കുകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. സഹിഷ്ണുതക്ക് പകരം അസഹിഷ്ണുത നാടാകെ നിറക്കാനാണ് ചിലരുടെ ശ്രമം. ഇതിനെ ചെറുത്തുതോൽപിക്കാൻ മന്ത്രി ആഹ്വാനം ചെയ്തു. കലാമണ്ഡലം ഹൈദരാലിയുടെ ഓർമക്ക് സ്വനം സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വനം പ്രസിഡൻറ് സൈബുന്നീസ അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ മുഖ്യാതിഥിയായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കലാഭവൻ നവാസ്, റഷീദ് പാറക്കൽ, കെ.പി. കേശവൻ നമ്പീശൻ, കിരൺ ജി. നാഥ്, അജു കെ. നാരായണൻ, റെയ്ഹാൻ ഹൈദർ, മോഹനൻ അവണപറമ്പ്, കെ.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു. മികവ് തെളിയിച്ചവരെ ആദരിച്ചു. കഥകളി സംഗീതാർച്ചനയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story