Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 4:59 AM IST Updated On
date_range 8 Jan 2020 4:59 AM ISTപൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധയേറ്റ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: പൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഏരുവേശ്ശി ചെള ിമ്പറമ്പിലെ ആശാരിപ്പണിക്കാരന്‍ താന്നിക്കല്‍ ജയൻപുലിക്കുരുമ്പ പുല്ലംവനത്തെ ജിഷ ദമ്പതികളുടെ മകന്‍ സൻജയ് (11) ആണ് മരിച്ചത്. പുലിക്കുരുമ്പ സൻെറ് ജോസഫ്സ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. ഒരാഴ്ച മുമ്പാണ് കുട്ടിയെ പൂച്ച മാന്തിയത്. പരിക്കുകളൊന്നുമില്ലാത്തതിനാൽ കാര്യമാക്കിയില്ല. എന്നാൽ, രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലായിരുന്ന സൻജയ് തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്. പേവിഷബാധയേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പൂച്ച പിന്നീട് ചത്തതായും ഇവർ പറഞ്ഞു. സഹോദരി: ടി.ജെ. ആരുഷി (നാലാം ക്ലാസ് വിദ്യാര്‍ഥിനി, പുലിക്കുരുമ്പ സൻെറ് ജോസഫ്സ് സ്കൂള്‍). മൃതദേഹം നാട്ടിലെത്തിച്ചശേഷം പൈസക്കരി ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story