Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:00 AM IST Updated On
date_range 7 Jan 2020 5:00 AM ISTഡി.വൈ.എഫ്.ഐ യൂത്ത് മാർച്ചുകൾക്ക് സമാപനം
text_fieldsbookmark_border
തൃശൂർ: ജനങ്ങളെ ഭിന്നിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന മാനിഫെസ്റ്റോ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗ വതിൻെറതാണെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശ്ശബ്ദരാകില്ല' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ തൃശൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിൻെറ സമാപനയോഗം കോർപറേഷൻ ഓഫിസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും കാബിനറ്റും ഒരുങ്ങി പുറപ്പെട്ടിരിക്കുന്ന ലോകത്തിലെതന്നെ അപൂർവം രാജമായി ഇന്ത്യ മാറിയിരിക്കയാണെന്ന് വിജയരാഘവൻ പറഞ്ഞു. ജില്ലയിലെ 17 ബ്ലോക്ക് കേന്ദ്രങ്ങളിലായിരുന്നു ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചത്. തൃശൂരിൽ നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് ആൻസൺ സി. ജോയ് അധ്യക്ഷത വഹിച്ചു. ബൈജുവിൻെറ നേതൃത്വത്തിൽ കണിമംഗലം തൈവമക്കൾ വിപ്ലവ നാടൻ ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story