Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:00 AM IST Updated On
date_range 7 Jan 2020 5:00 AM ISTവൈഗ കാർഷിക വിപണന മേള: അധികൃതരും രക്ഷിതാക്കളുമറിയാതെ വിദ്യാർഥികളെ കൊണ്ടുപോയതായി ആക്ഷേപം
text_fieldsbookmark_border
ചാവക്കാട്: തൃശൂരിൽ നടക്കുന്ന 'വൈഗ 2020' കാർഷിക വിപണന മേളയിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും അറിയാതെ വിദ്യാർഥികളെ കൊ ണ്ടുപോയതായി ആക്ഷേപം. സ്കൂളിൽ എത്തിയ രക്ഷിതാക്കൾ ബഹളംവെച്ചു. കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 17 വിദ്യാർഥികളെയാണ് തിങ്കളാഴ്ച രാവിലെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട ചിലർ ആരെയും അറിയിക്കാതെ വൈഗയിലേക്ക് കൊണ്ടുപോയത്. രാവിലെ സ്കൂളിൽ എത്തിയ വിദ്യാർഥികൾ 8.30ന് തന്നെ തൃശൂരിലേക്കുള്ള പ്രത്യേക ബസിലാണ് പോയത്. അതേസമയം, ക്ലാസ് ആരംഭിച്ച് വിദ്യാർഥികളെ കാണാതായതോടെ അധ്യാപകർ രക്ഷിതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ലെന്നറിഞ്ഞ രക്ഷിതാക്കൾ പരിഭ്രാന്തരായി സ്കൂളിലെത്തി. പിന്നീട് സ്കൂൾ അധികൃതരും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തിലാണ് അവർ 17 പേരും തൃശൂരിലേക്ക് പോയ കാര്യം അറിയുന്നത്. കുട്ടികളെ കൊണ്ടുപോയതിനു പിന്നിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞ് അവരെ ബന്ധപ്പെട്ടപ്പോൾ അവർ ആദ്യം നിഷേധിച്ചു. പിന്നീട് കുട്ടികൾ ഉടൻ തിരിച്ചെത്തുമെന്ന് അവർ അറിയിച്ചു. സംഭവമറിഞ്ഞ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.വി. ഉമ്മർ കുഞ്ഞി, വൈസ് പ്രസിഡൻറ് ശ്രീബ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങളും പി.ടി.എ പ്രസിഡൻറും സ്ഥലത്തെത്തി. പിന്നീട് ഉച്ചയോടെ വിദ്യാർഥികൾ എത്തിയപ്പോൾ സ്കൂളിൽ കയറ്റിയില്ല. ചൊവ്വാഴ്ച രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവരണമെന്ന് നിർദേശിച്ച് വീട്ടിലേക്ക് തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story