Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:00 AM IST Updated On
date_range 6 Jan 2020 5:00 AM ISTപുന്ന നൗഷാദ് ഫുട്ബാൾ മേള തുടങ്ങി
text_fieldsbookmark_border
മന്ദലാംകുന്ന്: പുന്നയൂർ കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ വാർഷികാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ പ ുന്ന നൗഷാദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബാൾ മേള മന്ദലാംകുന്ന് സ്കൂൾ മൈതാനിയിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ ചാവക്കാട് നഗരസഭ ജോതാക്കളായി. പുന്നയൂരിനെയാണ് (5-4) ഷൂട്ടൗട്ടിലൂടെ ഇവർ പരാജയപ്പെടുത്തിയത്. ഒരാഴ്ച നീളുന്ന മേളയിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ നഗരസഭ-പഞ്ചായത്ത് തലത്തിലെ കേരളോത്സവ ഫുട്ബാൾ ചാമ്പ്യൻമാരാണ് പങ്കെടുക്കുന്നത്. ഓവർസീസ് ഫ്രണ്ട്സ് അകലാട് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും വക്കാസ് അസോസിയേറ്റ്സ് ഖത്തർ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. മുസ്താഖലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.എ. ഐഷ, ചാവക്കാട് നഗരസഭ കൗൺസിലർ പി.എം. നാസർ, പുന്നയൂർ പഞ്ചായത്ത് അംഗം മുനാഷ് മച്ചിങ്ങൽ പുന്നയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.കെ. കാദർ, സംഘാടകരായ ബിനീഷ് വലിയകത്ത്, യൂസഫ് തണ്ണിത്തുറക്കൽ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ചേലക്കരയും കടപ്പുറവും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story