Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:00 AM IST Updated On
date_range 6 Jan 2020 5:00 AM ISTഹാപ്പി ഡേയ്സിൽ മെഗ തിരുവാതിരയും
text_fieldsbookmark_border
തൃശൂർ: മേയർ അജിത വിജയൻെറ നേതൃത്വത്തിൽ ആയിരത്തോളം വനിതകൾ പങ്കെടുത്ത തിരുവാതിര കാണാൻ വൻ പുരുഷാരം. രാത്രികാല ഷേ ാപ്പിങ് ഉത്സവത്തിൻെറ ഭാഗമായാണ് മെഗ തിരുവാതിര. കുടുംബശ്രീ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കൗൺസിലർമാരും കാണാനെത്തി. വൈഗ പ്രദർശനവും അലങ്കാരങ്ങളും കാണാൻ എത്തിയവർക്കും തിരുവാതിര കൗതുകമായി. കൗൺസിലർമാരായ പി.സി. ജ്യോതിലക്ഷ്മി, രജനി വിജയകുമാർ, സുനിത വിനോദ് എന്നിവരും അണിചേർന്നു. വൈകീട്ട് ആറിന് ട്രയൽ നടത്തി. ആറരയോടെ തിരുവാതിര തുടങ്ങി. 'കൈ തൊഴാം' എന്ന പാട്ടിൻെറ അവതരണമായിരുന്നു ആദ്യം. മന്ത്രി വി.എസ്. സുനിൽകുമാർ അടക്കം ഒട്ടേറെ പ്രമുഖരും തിരുവാതിര കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story