Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 4:59 AM IST Updated On
date_range 5 Jan 2020 4:59 AM ISTനടത്തിക്കൊണ്ടുപോയ ആന ഇടഞ്ഞു
text_fieldsbookmark_border
പഴയന്നൂർ: . വെള്ളാറുകുളം അയ്യപ്പൻ കാവിനടുത്ത് വെച്ച് ചിറ്റിലപ്പിള്ളി ശ്രീധരൻെറ ഉടമസ്ഥതയിലുള്ള ചിറക്കൽ ശബരിന ാഥ് എന്ന ആനയാണ് ശനിയാഴ്ച രാവിലെ ഏഴരയോടെ ഇടഞ്ഞോടിയത്. പിന്നീട് ജനവാസ മേഖലയിലൂടെ ഓടിയ ആനയെ കോഴിക്കാട് പുനം ഭാഗത്ത് കൊടവംപാടത്ത് പ്രകാശൻെറ റബർ തോട്ടത്തിൽ വെച്ച് തളച്ചു. കായാമ്പൂവം ഭാഗത്തുവെച്ച് വാഹനം കേടായതിനേ തുടർന്ന് ഭാഗതിരുവില്വാമല ആക്കപ്പറമ്പ് ഭാഗത്തേക്ക് ഉത്സവത്തിന് എഴുന്നള്ളിക്കാൻ നടത്തികൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞത്. പാപ്പാൻ വിനു രാഹുലിനെ വലിച്ചു താഴെയിട്ടെങ്കിലും ഇയാൾക്ക് പരിക്കില്ല. പിന്നീട് ഉടമയെത്തിയതോടെ ശാന്തനായ ആനയെ റബർ തോട്ടത്തിൽ നിന്ന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story