Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാര്‍ഷിക സർവകലാശാല...

കാര്‍ഷിക സർവകലാശാല ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെന്ന്

text_fields
bookmark_border
മണ്ണുത്തി: സ്ഥലമാറ്റ ചട്ടങ്ങൾ പാലിക്കാതെ സ്ഥലംമാറ്റം ചെയ്തത് ചേദ്യം ചെയ്ത ജീവനക്കാരിയെ തിരുവനന്തപുരത്ത്് നി ന്ന് കാസര്‍ക്കോട്ടേക്ക് സ്ഥലംമാറ്റം നടത്തി ജീവനക്കാരോട് പ്രതികാരം തീര്‍ക്കുകയാണെന്ന് കാര്‍ഷിക സർവകലാശാല എംപ്ലോയ്‌സ് യൂനിയന്‍ ആരോപിച്ചു. സ്ഥലംമാറ്റചട്ടങ്ങള്‍ അട്ടിമറിച്ച് തിരുവനന്തപുരം ജില്ലയില്‍നിന്ന് തൃശൂരിലേക്ക് സ്ഥലംമാറ്റം നടത്തിയ നടപടി ജിവനക്കാരി ഹൈകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കോടതി ഈ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഉദ്യോഗക്കയറ്റം ലഭിക്കേണ്ട സമയത്ത് കോടതിയിലെ കേസ് ചുണ്ടിക്കാണിച്ച് സ്ഥാനക്കയറ്റം നിഷേധിച്ചു. ജൂനിയറായ മറ്റെരു വ്യക്തിക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. വിണ്ടും ഇതിനെ ചേദ്യം ചെയ്ത് ജീവനക്കാരി ഹൈകോടതിയെ സമീപിക്കുകയും ജൂനിയറായ വ്യക്തിയുടെ സ്ഥാനക്കയറ്റം റദാക്കുകയും ചെയ്തു. ഇതിൻെറ പ്രതികാരമായാണ് ഇവരെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേക്ക് സ്ഥലംമാറ്റം നടത്തിയത്. തിരുവനന്തപുരം ജില്ലക്കാരിയായ ജീവനക്കാരിയെ വെള്ളയാണിയില്‍ തന്നെ നിയമിക്കാന്‍ സാഹചര്യമുള്ളപ്പോഴാണ് കാസര്‍ക്കോട്ടേക്കുള്ള സ്ഥലംമാറ്റം. ഇത്തരം പ്രതികാര നടപടികളിൽ കൃഷി മന്ത്രി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എസ്. ബീനയും ജനറല്‍ സെക്രട്ടറി കെ.എസ്. ജയകുമാറും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story